ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡിലെ പള്ളാത്തുരുത്തി പാലത്തിൽ ടാങ്കർ ലോറി തകരാറിലായതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ലോറിയുടെ ആക്‌സിലറേറ്ററാണ് പാലത്തിൽവച്ച് തകരാറിലായത്. കിഴക്കോട്ട് പണ്ടാരക്കുളം ജംഗ്ഷൻ വരെയും പടിഞ്ഞാറ് കളർകോട് ജംഗ്ഷൻ വരെയുമുള്ള ഗതാഗതം താറുമാറായി. പൊലീസ് ഒരു വശത്തു കൂടി വാഹനങ്ങൾ കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ടാങ്കർ ലോറി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.