photo

ചേർത്തല: രാജ്യത്തെ 25 കോടി ജനങ്ങളുടെ സമസ്ത മേഖലകളിലെ പങ്കാളിത്തവും ഒന്നരക്കോടി ജനങ്ങൾ ജോലി നോക്കുന്നതുമായ പ്രസ്ഥാനമാണ് സഹകരണ മേഖലയെന്ന് മന്ത്റി.പി. തിലോത്തമൻ പറഞ്ഞു. 66-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി. മികച്ച സഹകാരികളെ ഷാനിമോൾ ഉസ്മാൻ എം.എൽ.എ ആദരിച്ചു. മുനിസിപ്പൽ ആക്ടിംഗ് ചെയർ പേഴ്‌സൺ ശ്രീലേഖ നായർ അദ്ധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം ചെയർമാൻ എ.എസ്.സാബു, നഗരസഭ പ്രതിപക്ഷ നേതാവ് എൻ.ആർ.ബാബുരാജ്, കൗൺസിലർ പി.ജോതിമോൾ, അസി.രജിസ്ട്രാർ കെ. ദീപു, അസി.രജി ,സി.കെ.ഷാജി മോഹൻ,കെ.ജെ. സണ്ണി, ജി.ദുർഗാദാസ്,എ.കെ.പ്രസന്നൻ, പ്രതുലചന്ദ്രൻ, പ്രൊഫ.ആർ.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.