തുറവൂർ: എസ്.എൻ.ഡി.പി.യോഗം വളമംഗലം മദ്ധ്യം 1208 -ാം നമ്പർ ശാഖ നിർമ്മിക്കുന്ന ഗുരുദേവക്ഷേത്ര പ്രതിഷ്ഠയുടെ ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നിർവഹിച്ചു. പ്രതിഷ്ഠ കമ്മിറ്റി ചെയർമാൻ പി.സനകൻ ഫണ്ട് ഏറ്റുവാങ്ങി. ശാഖാപ്രസിഡന്റ് കെ.ആർ.വിജയൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ, ടി.അനിയപ്പൻ, യൂണിയൻ കൗൺസിലർ ടി. സത്യൻ, ജനറൽ കൺവീനർ പി.കെ.ധർമ്മാംഗദൻ, എം.പ്രസാദ്, കെ.ജി.അജയകമാർ എന്നിവർ സംസാരിച്ചു.