ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം 20,21തീയതികളിൽ ആലപ്പുഴ രാമവർമ്മ ക്ളബ്ബിൽ നടക്കും. 20ന് രാവിലെ 10ന് ജില്ലാ പ്രസിഡന്റ് പി.ജി.പ്രകാശ് പതാക ഉയർത്തും. 21ന് രാവിലെ 10ന് സമ്മേളനം ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ജി.പ്രകാശ് അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.വിമൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഡോ. ഐ.എം.മുഹ്സീൻ കോയ അദ്ധ്യക്ഷത വഹിക്കും.