ഹരിപ്പാട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുതുകുളം ലയൺസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി ഡയബറ്റിക് ഡിറ്റക്ഷൻ ക്യാമ്പുകൾ നടത്തി. ഹരിപ്പാട് റയിൽവേസ്റ്റേഷൻ, ബസ് സ്റ്റേഷൻ, നഗരസഭ, ടി.കെ.എം.എം കോളേജ്, കണ്ടല്ലൂർ എസ്.എൻ സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലായി നടന്ന ക്യാമ്പുകളിൽ 672 പേരെ പരിശോധിച്ചു. 12 പുതിയ രോഗികളെ കണ്ടെത്തി. പ്രസിഡന്റ് ആർ.കെ പ്രകാശ് നേതൃത്വം നൽകി.