ആലപ്പുഴ: കാപ്പിത്തോട് മാലിന്യ വിഷയത്തിൽ മന്ത്രി ജി.സുധാകരൻ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത് ജാള്യത മറയ്ക്കാനാണന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആരോപിച്ചു.
18 വർഷമായി കാപ്പിത്തോട് ഉൾപ്പെടുന്ന അമ്പമ്പലപ്പുഴയിലെ എം.എൽ.എ ആയിരുന്ന സുധാകരൻ പ്രശ്‌നം പരിഹരിക്കാൻ ചെറുവിരൽ അനക്കിയിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കാപ്പിത്തോട് പ്രശ്നം പരിഹരിക്കാൻ അനുവദിച്ച 16 കോടി രൂപ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ മുൻകൈയെടുക്കാൻ സുധാകരൻ തയ്യാറാകണം. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസ് സമരത്തിന് നേതൃത്വം നൽകുമെന്നും ലിജു പ്രസ്താവനയിൽ പറഞ്ഞു.