അരൂർ: എഴുപുന്ന ശ്രീനാരായണപുരം എൽ.പി.സ്കൂളിന്റെ വാർഷികാഘോഷം എ.എം.ആരിഫ് എം.പി.ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ എസ്. പി.മുരളീധരൻ നായർ അദ്ധ്യക്ഷനായി. .കലാപ്രതിഭകൾക്കുള്ള സമ്മാനം നാടക നടൻ എസ്.എൽ പുരം മുരളിമേനോൻ വിതരണം ചെയ്തു .എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ് .ടി ശ്യാമളകുമാരി ,പഞ്ചായത്ത് അംഗങ്ങളായ എസ്. ജീവൻ ,ജൂലിയറ്റ് ,പി ടി എ പ്രസിഡന്റ് കെ.ആർ തോമസ് , വി.സതീശ് ,ഓമനക്കുട്ടൻ നായർ ,മീന അനിൽകുമാർ എന്നിവർ സംസാരിച്ചു.