മാവേലിക്കര : ആത്മബോധോദയ സംഘത്തിന്റെ കേന്ദ്ര സ്ഥാപനമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ നടന്നുവന്ന താരാസ്തുതി മഹായജ്ഞം സമാപിച്ചു. ആശ്രമാധിപതി ദേവാനന്ദ ഗുരുവിന്റെ അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിച്ച മഹയജ്ഞത്തിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും അനേകം ഭക്തജനങ്ങൾ പങ്കെടുത്തു.