മാവേലിക്കര: തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മഹാത്മ ഗേൾസ് സ്‌കൂൾ അങ്കണത്തിൽ നടത്തിയ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികം ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ നാരായണൻ ഉദ്ഘാടനം ചെയ്തു. എം.അയ്യപ്പൻ നായർ അധ്യക്ഷനായി. മവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ.ബി.ഷാനവാസ് വള്ളികുന്നം വിഷയാവതരണം നടത്തി. സുമാ വിശ്വാസ്, എൽ.രമാദേവി, എസ്.ജയശ്രീ, ജെ.രാജശേഖരൻപിള്ള, സുരേഷ് കുമാർ, ഡി.സുഭദ്രകുട്ടിയമ്മ, എ.സിന്ധു, ഗംഗാധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ആശാൻ കവിതകൾ ആലപിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.വിജയകുമാർ സ്വാഗതവും കെ.സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.