ചേർത്തല:സി.കെ.ചന്ദ്രപ്പൻ ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധനാക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വിദ്വാൻ കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് സി.എസ്. സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു.തിരുവല്ല മൈക്രോ ഐ ആശുപത്രി ക്യാമ്പ് കോ-ഓർഡിനേ​റ്റർ ഡോ.സോഫിയ, ലൈബ്രറി സെക്രട്ടറി യു.മോഹനൻ,പി.കെ.സുരേന്ദ്രൻ,ഷീബാ ജഗദൻ,ഉഷാ ദയാദാസ്,ഡി.സൽജി,ജോസ് പീയൂസ് എന്നിവർ സംസാരിച്ചു.