ചേർത്തല:ലോക പ്രീമെച്യുർ ഡേ ദിനാചരണം ചേർത്തല കിൻഡർ വിമൻസ് ഹോസ്പി​റ്റലിൽ പൂർണ്ണ വളർച്ച എത്താതെ ജനിച്ച കുരുന്നുകളുടെ സംഗമവേദിയായി.ഹോസ്പി​റ്റൽസൂപ്രണ്ട് ഡോ.കെ.എസ്.അനന്തൻ അദ്ധ്യക്ഷത വഹിച്ചു.പ്രീമെച്യുർ ഡേയുടെ താരങ്ങളായ പൊന്നോമനകൾ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.മാനേജിംഗ് ഡയറക്ടർ എ. പ്രവീൺകുമാർ സ്വാഗതം പറഞ്ഞു,ഡോ.എം.മനോജ്,ഡോ.ജെ.ആർ.രശ്മി എന്നിവർ സംസാരിച്ചു.