മാവേലിക്കര: നഗരസഭാ കേരളോത്സവം സമാപിച്ചു. ഡോ.ബി.ആർ.അംബേദ്കർ സാംസ്‌കാരിക നിലയത്തിൽ നടന്ന കേരളോത്സവം നഗരസഭാ ചെയർപേഴ്സൺ ലീലാഅഭിലാഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ.മഹേന്ദ്രൻ അദ്ധ്യക്ഷനായി. കേരളോത്സവത്തിന്റെ ഭാഗമായി മാവേലിക്കര ബുദ്ധജംഗ്ഷനിൽ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര കണ്ടിയൂർ അംബേദ്കർ സാംസ്‌കാരിക നിലയത്തിൽ സമാപിച്ചു. ഇന്നലെ രാവിലെ മുതൽ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ ഗെയിംസ് ഇനങ്ങൾ നടന്നു. വൈകിട്ട് സമാപനസമ്മേളനവും സമ്മാനദാനവും നടന്നു.