ഹരിപ്പാട്: ഗ്രേറ്റർ ഹരിപ്പാട് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിമാസ വൃദ്ധ ജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പിന്റ ഉദ്‌ഘാടനം ഹരിപ്പാട് നഗരസഭാ മുൻ വൈസ് ചെയർമാൻ എം.കെ വിജയൻ നിർവഹിച്ചു. ഗ്രേറ്റർ ഹരിപ്പാട് നിയുക്ത പ്രസിഡന്റ്‌ മായാ സുരേഷ് അദ്ധ്യക്ഷയായി. ഡോ.ജോണി ഗബ്രിയേൽ, ഡോ.എസ്.പ്രസന്നൻ, ബി.ബാബുരാജ്, എം.മുരുകൻ പാളയത്തിൽ, ജേക്കബ് സാമുവേൽ, എസ്.കൃഷ്ണപിള്ള, പ്രമോദ്, സെക്രട്ടറി സോണി മനോജ്‌ എന്നിവർ സംസാരിച്ചു. എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച ഉച്ചയ്ക്ക് 2ന് കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റേഷനു കിഴക്ക് പുളിമൂട്ടിൽ ബിൽഡിംഗിൽ ക്യാമ്പ് നടക്കും. മരുന്ന് വിതരണം, ലാബ് ടെസ്റ്റ്‌, ഇ.സി.ജി തുടങ്ങിവ സൗജന്യമായിരിക്കും.