ചേർത്തല:തണ്ണീർമുക്കം ഞെട്ടയിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി.സ്വാമിനാഥൻ ചള്ളിയിൽ ദീപപ്രകാശനം നടത്തി.അമ്പാടി ഉണ്ണിക്കൃഷ്ണനാണ് യജ്ഞാചാര്യൻ.ഇന്ന് രാവിലെ 10ന് നരസിംഹാവതാരം.നാളെ രാവിലെ 10ന് ശ്രീകൃഷ്ണാവതാരം.20ന് രാവിലെ 11ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന.21ന് രാവിലെ 11ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.22ന് രാവിലെ 10ന് കുചേലാഗമനം.23ന് വൈകിട്ട് 3ന് അവഭൃഥസ്നാനം.