ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി വാരനാട് ഗവ. എൽപി സ്‌കൂളിൽ കുഷ്ഠരോഗ ബോധവത്ക്കരണവും പരിശോധനയും നടത്തി. നോൺ മെഡിക്കൽ സൂപ്പർ വൈസർ ബേബി തോമസ് നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ് എസ്.ജയശ്രീ അദ്ധ്യക്ഷയായി. എൽ.ഉഷ,ത്രേസ്യാക്കുട്ടി, ഉഷാകുമാരി എന്നിവർ സംസാരിച്ചു.