ആലപ്പുഴ: മുഴുവൻ മത്സ്യതൊഴിലാളികൾക്കും വീട് അനുവദിക്കുക, ക്ഷേമനിധിയിൽ പണം അടച്ച മുഴുവൻ തൊഴിലാളികൾക്കും അംശാദായം തിരികെ നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.