ആലപ്പുഴ: റിട്ട.നഴ്സസ് ഒാർഗനൈസേഷൻ ജില്ലാ ജനറൽ ബോഡിയോഗം ഡോ.അമൃത ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിഅംഗം എ.എൽ.സുഭദ്ര‌യുടെ പുസ്തകത്തിൻെറ പ്രകാശനവും ചടങ്ങിൽ നടന്നു. പ്രസിഡന്റ് കെ.കെ.രാജമ്മ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷീനാ സനൽകുമാർ, കവിത ഹരിദാസ്,ബി.വിപിൻ രാജ്,പ്രൊഫ.എൻ.രഘുദേവ്,ഡോ.ഫിലിപ്പോസ് തത്തംപള്ളി,ചേർത്തല മുരളി എന്നിവർ സംസാരിച്ചു. മല്ലിക വസന്തം(നോവൽ),അമ്മ മനസ്(കവിത),സുൽത്താന്റെ മൊഞ്ചത്തി(നോവൽ) എന്നിവ പ്രകാശനം ചെയ്തു. എ.എൽ.സുഭ്രദ സ്വാഗതവും അമൃതാഭായിപ്പിള്ള നന്ദിയും പറഞ്ഞു.