ആലപ്പുഴ: മത്സ്യമേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള 2019ലെ രണ്ട് ദേശീയ അവാർഡുകൾ മത്സ്യഫെഡിനു ലഭിച്ചതായി ചെയർമാൻ പി.പി.ചിത്തരഞ്ജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നല്ല മത്സ്യ വിപണന സംവിധാനത്തിനും നല്ല ചെമ്മീൻ വിത്തുല്പാദന കേന്ദ്രങ്ങൾക്കുമുള്ള അവാർഡുകളാണ് ലഭിച്ചത്. പ്രവർത്തന മികവിന് ഏർപ്പെടുത്തിയ തീരദേശ മത്സ്യ സഹകരണ സംഘത്തിനുള്ള ദേശീയ അവാർഡ് തൃശൂർ നാട്ടിക-എങ്ങണ്ടിയൂർ സംഘത്തിനും ലഭിച്ചു.

ലോകമത്സ്യ ദിനമായ 21ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ, നാട്ടിക-എങ്ങണ്ടിയൂർ സംഘം പ്രസിഡന്റ് അഡ്വ. വാസു എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങും.