ആലപ്പുഴ: കയർ കേരളയുടെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. 'കയറും ജീവിതവും' എന്ന വിഷയത്തിൽ എടുത്ത പുതിയ ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും നൽകും.

ഫോട്ടോകൾ ഡിസംബർ 4നകം coirkeralafair@gmail.com എന്ന മെയിൽഐഡിയിൽ അയയ്ക്കണം. 12 X18 ഇഞ്ച് വലിപ്പമുള്ള കളർ ചിത്രങ്ങളാണ് അയക്കേണ്ടത്. 15 മെഗാബൈറ്റിനും 30 മെഗാബൈറ്റിനും ഇടയിലായിരിക്കണം സൈസ്.

തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾ ആലപ്പുഴയിലെ ഇന്റർനാഷണൽ കയർ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. വിജയികൾക്ക് കയർ കേരള സമാപന സമ്മേളനത്തിൽ സമ്മാനം നൽകും. വിശദവിവരങ്ങൾക്ക്: 9633105727, 7034347546