ആലപ്പുഴ: പി.എസ്.സി പരീക്ഷകളിൽ പതിറ്റാണ്ടുകളായി അനുവദിച്ചിരുന്ന ഗ്രേസ് മാർക്ക് സമ്പ്രദായം നിറുത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഡിഫറെന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു .
മങ്കൊമ്പ് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഹാളിൽ ചേർന്ന കുട്ടനാട് താലൂക്ക് കമ്മറ്റി രൂപീകരണ യോഗം സംസ്ഥാന പ്രസിഡന്റ് ബിജു ടി. കെ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് കെ.ബി.സാധുജൻ അദ്ധ്യക്ഷത വഹിച്ചു . ഭാരവാഹികളായ എസ്.സജി,ജെയിംസ് കാർഡോസ് , സന്തോഷ്‌കുമാർ, വി.എസ്.ഉണ്ണികൃഷ്ണൻ,എ.വി. ബിജുമോൻ,റോയി ദേവസി ,പി.എം.ജോർജ്കുട്ടി എന്നിവർ സംസാരിച്ചു .