ആലപ്പുഴ: പൂങ്കാവ് -തീർത്ഥശേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കോൺവെന്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിന് മുമ്പിൽ അവസാനിച്ചു. ധർണ ജാക്സൺ ആറാട്ടുകളം ഉദ്ഘാടനം ചെയ്തു. ജനകീയ സമരസമിതി കൺവീനർ ലിയോൺ കുരിശുപറമ്പിൽ,സെക്രട്ടറി കാർത്തികേയൻ,ജോസഫ് പറപ്പള്ളി സുജ അനിൽ,തങ്കച്ചൻ പുത്തൻ പറമ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ കളക്ടർ എ.അഞ്ജനയ്ക്ക് നിവേദനം നൽകി.