rotery-alp

ആലപ്പുഴ : റോട്ടറി ക്ലബ് ഓഫ് ആലപ്പുഴയും എം.ഡി.എസ് ലാബ്‌സും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ രക്ത പരിശോധന ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ഡോ.ബിജു തോമസ് ക്ലാസ് എടുത്തു. റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ചെറിയാൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എ. റസാഖ് , കൗൺസിലർ ശ്രീചിത്ര, ബഷീർ കോയാപറമ്പിൽ, എം.ഡി.സി ലാബ്സ് മാനേജിംഗ് ഡയറക്ടർമാരായ എസ്. റഫീഖ്, എസ്. ഗോകുൽ എന്നിവർ

സംസാരിച്ചു.