കായംകുളം: കേരള മഹിളാ ഫെഡറേഷൻ ജില്ലാ സമ്മേളനം സി.എം.പി ജില്ലാ സെക്രട്ടറി എ.നിസാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രസന്ന നായർ അദ്ധ്യക്ഷത വഹിച്ചു. ശ്രീദേവി, ഓമന, ലതിക, റീജ, ഉഷ, സുരേഷ് കാവിനേത്ത്, എസ്.രാധാകൃഷ്ണൻ, ദിലീപ്ഖാൻ, ഷെനീസ് തുടങ്ങിയവർ പ്രസംഗിച്ചു. ക്ഷേമ പെൻഷനുകൾ അട്ടിമറിക്കുന്നതിനു വേണ്ടി കിടപ്പു രോഗികളെയും അവശത അനുഭവിക്കുന്നവരെയും അക്ഷയകേന്ദ്രങ്ങളിലേക്ക് പറഞ്ഞു വിടുന്ന സർക്കാരിന്റെ തെറ്റായ നടപടി പുന:പരിശോധിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.