കായംകുളം : കേരള കർഷക സംഘം പെരുങ്ങാല മേഖലാ സമ്മേളനം ഏരിയ സെക്രട്ടറി എസ്.ആസാദ് ഉദ്ഘാടനം ചെയ്തു. ടി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ജയദേവൻ പിള്ള, സി.അജികുമാർ, ഗീതാമുരളി, പ്രൊഫ. എസ്. മൻമഥൻ പിള്ള, ജേക്കബ് ജോൺ, കെ.ജയപ്രകാശ്, പി.സുരേഷ് കുമാർ, സുശീല രവി, എൻ.പ്രഭാകരൻ, രാധികാ സന്തോഷ്, ആർ.ബിജു, മായ രാധാകൃഷ്ണൻ, ശ്യാമള സുധാകരൻ തുടങ്ങിയവർ സംസാരി​ച്ചു. കർഷകരെ ആദരിക്കുകയും പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു.