ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ കുഴഞ്ഞുവീണ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാജീവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി എയ്ഡ് പോസ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് ആലപ്പുഴ പൊലീസ് സഹകരണ സംഘം സൊസൈറ്റിയിലെത്തി തിരിച്ച് കായംകുളത്തെ വീട്ടിലേക്ക് പോകവേ രാവിലെ 11മണിയോടെ കളർകോടുള്ള അമ്പലപ്പുഴ ബ്ളോക്ക് ഓഫീസ് ജംഗ്ഷന് സമീപം എത്തിയപ്പോൾ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഇതേ ബസിൽ തന്നെ രാജീവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. രക്തസമ്മർദ്ദത്തിലെ കുറവാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.