എടത്വ: കഴിഞ്ഞ ദിവസം അമ്പലപ്പുഴ - തകഴി സംസ്ഥാനപാതയിൽ കരുമാടി ജംഗ്ഷന് സമീപത്തുണ്ടായ അപകടത്തിൽ മരിച്ച എടത്വ സെന്റ് അലോഷ്യസ് കോളേജ് ബി. കോം ടാക്‌സ് അവസാന വർഷ വിദ്യാർത്ഥി പച്ച ചെക്കിടിക്കാട് ആശാംപറമ്പ് പഴയപുരയ്ക്കൽ മിനി ബിജുവിന്റെ മകൻ കെവിൻ ബിജുവിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് പച്ച ചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളിയിൽ. സഹോദരി: മരിയ ബിജു.