ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് ഗവ. ആയുർവേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി അരുണ (32) ആത്മഹത്യ ചെയ്ത സംഭവത്തിൽ, ആശുപത്രിയിലെ മരുന്നിന്റെ സ്റ്റോക്ക് പരിശോധിക്കാൻ തീരുമാനമായി.
ഡി.എം.ഒ, എൻ.ആർ.എച്ച്.എം അധികാരിയായ ഡി.പി.എം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇന്നോ, നാളെയോ പരിശോധന നടത്തിയ ശേഷം മാത്രമേ ആശുപത്രി പ്രവർത്തനം ആരംഭിക്കുകയുള്ളു. സംഭവത്തെ കുറിച്ച് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത അരുണയുടെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യ കുറിപ്പിലെ കൈയക്ഷരം പൊലീസ് പരിശോധിച്ചു.