ആലപ്പുഴ: വലിയചുടുകാട്ടിലെ അനധികൃതമായ നിർമ്മാണത്തിനും കൈയേറ്റത്തിനുമെതിരെ ഹിന്ദു സംഘടനകളുടെ കുട്ടായ്മയായ വലിയചുടുകാട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ തിരുവമ്പാടി എച്ച്.എസ്.എസിൽ നടത്തി. 22ന് ടൗൺഹാൾ ജംഗ്ഷനിൽ നിന്ന് നഗരസഭയിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു.സംരക്ഷണ സമിതി രക്ഷാധികാരി യു.കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പ്രദൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ കെ.പി.പരീഷിത്ത് മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൺവീനർ സുരേഷ് ബാബു, മുരളി തുടങ്ങിയവർ പങ്കെടുത്തു.