മാന്നാർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ചെങ്ങന്നൂർ നിയോജകമണ്ഡലം കൺവെൻഷൻ കൊല്ലകടവ് ലീഗ് ഓഫീസിൽ നടന്നു. ജില്ലാ പ്രസിഡന്റ് എ.എം. നസീർ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ഷമീർ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ, ചെറിയനാട്, മുളക്കുഴ പഞ്ചായത്തുകളുടെ കൺവൻഷൻ 20,21,23 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം നിരീക്ഷകൻ പി. ഷാഹുൽ ഹമീദ് റാവുത്തർ, ജില്ലാ വൈസ് പ്രസിഡന്റ് ഇ.വൈ. ഹനീഫ മൗലവി, മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്. ഉമ്മർകുട്ടി, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ഷുഹൈബ് അബ്ദുല്ല, വനിതാലീഗ് ജില്ലാ സെക്രട്ടറി ഷൈനാ നവാസ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സാബു ഇലവുമ്മൂട്ടിൽ, ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബിജു, സെക്രട്ടറി എ. ഷറഫുദീൻ, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുരട്ടിക്കാട്, ഹാഷിം കാട്ടിൽ, മാഹീൻ ആലുമ്മൂട്ടിൽ എന്നിവർ സംസാരിച്ചു.