തുറവൂർ:പെൻഷൻ പരിഷ്കരണ സമയപരിധി അവസാനിച്ചതിനാൽ പെൻഷൻകാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുത്തിയതോട് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി. മേഘനാഥ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കെ.മാലതി ,പി .വി.ശ്യാമപ്രസാദ്, കെ.ജി.കുഞ്ഞിക്കുട്ടൻ, കെ.അജിത്ത് കുമാർ, കെ.ജെ.ടൈറ്റസ്, എൻ. ദയാനന്ദൻ, വി. ബാലചന്ദ്രൻ,ലിഷിന കാർത്തികേയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എ. ലത്തീഫ് (പ്രസിഡന്റ്), സീനത്ത്, എൻ.എസ്. മജീദ് (വൈസ് പ്രസിഡന്റുമാർ), കെ. ശശീന്ദ്രൻ (സെക്രട്ടറി) ശ്രീനിവാസൻ ,ലക്ഷ്മണൻ (ജോ. സെക്രട്ടറിമാർ ) എ.ടി.ഷാജി (ട്രഷറർ).