ചേർത്തല:ചേർത്തല ടൗൺ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാനലിന് മികച്ച വിജയം.കെ പി.രാജഗോപാൽ,സേതുരാജ്,കെ.പി.ഗോപകുമാർ,ടി.ജി.ഗോപി,കെ.ഹരീഷ്,കെ.ഡി.മഹേശൻ,ടി.പി.ദിലീപ്,പി.സന്തോഷ് കുമാർ,എം.ടി.സിത്താര,കെ.എൽ.ശ്രീകല,എസ്.ചന്ദ്രലേഖ എന്നിവരാണ് വിജയികളായത്.തുടർന്ന് നടന്ന ആദ്യ ബോർഡ് യോഗത്തിൽ കെ.പി.രാജഗോപാലിനെ പ്രസിഡന്റായി തെരെഞ്ഞെടുത്തു.മികച്ച വിജയത്തെ തുടർന്ന് പ്രവർത്തകർ ചേർത്തല നഗരത്തിൽ പ്രകടനം നടത്തി.തുടർന്ന് നടന്ന സമ്മേളനത്തിൽ കെ.പി.പ്രതാപൻ അദ്ധ്യക്ഷനായി. പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു.ലെനിൻ,കെ.പി.രാജഗോപാൽ എന്നിവർ സംസാരിച്ചു.