മങ്കൊമ്പ്: തെങ്ങ് കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ തെങ്ങുകയറ്റ തൊഴിലാളി തിരിച്ചിറങ്ങുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് നടുഭാഗം ശരത് വില്ലയിൽ പി. സതീശനാണ് (42) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. താഴെയെത്തിയ ശേഷം ഇദ്ദേഹത്തെ ചമ്പക്കുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സോമകുമാരി. മക്കൾ: ശരത്, ശാലു