മാവേലിക്കര- സഹകരണ വാരാഘോഷം മാവേലിക്കര താലൂക്ക്തല സമാപനം ഇന്ന് കറ്റാനം സഹകരണ ബാങ്കിൽ നടക്കും. ഉച്ചക്ക് 2ന് ബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്യും. കറ്റാനം സഹകരണ ബാങ്ക് പ്രസിഡന്റ് കല്ലൂർ മനോജ് കുമാർ അദ്ധ്യക്ഷനാവും. ഡി.സി.സി പ്രസിഡന്റ് എം.ലിജു മുഖ്യപ്രഭാഷണം നടത്തും. കെയർഹോം പദ്ധതിപ്രകാരം നിർമ്മിച്ച വീടിന്റെ താക്കോൽദാനം അസി.രജിസ്റ്റാർ ജനറൽ കെ.ഉണ്ണികൃഷ്ണപിള്ള നിർവ്വഹിക്കും. സെമിനാർ ഉദ്ഘാടനവും സമ്മാനദാനവും ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ.വി.വാസുദേവൻ നിർവ്വഹിക്കും. സെമിനാർ വിഷയ അവതരണം ബാങ്ക് ബോർഡ് അംഗം അഡ്വ.മാത്യു വേളങ്ങാടൻ നടത്തും. യോഗത്തിൽ ബാങ്ക് സെക്രട്ടറി എസ്.വേണുഗോപാലൻ നായർ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് എസ്.ജയചന്ദ്രൻ നന്ദിയും പറയും.
സഹകരണ വാരാഘോഷ സെമിനാർ
മാവേലിക്കര- പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ വാരാഘോഷ സെമിനാർ നടത്തി. സഹകരണ പ്രസ്ഥാനത്തിലൂടെ സർക്കാറിന്റെ പുതിയ സംരംഭങ്ങൾ സാക്ഷാത്കരിക്കൽ എന്ന വിഷയത്തിൽ നടന്ന സെമിനാർ സഹകരണ വകുപ്പ് റിട്ട.അസി.ഡയറക്ടർ സുധീഷ് ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.ജി.ഹരിശങ്കർ അധ്യക്ഷനായി. ആർ.ഗംഗാധരൻ, അഡ്വ.എൻ.എസ് ശ്രീകുമാർ, സാവിത്രി മധുകുമാർ, ഉമ്മൻ നൈനാൻ, പുഷ്പമ്മ ബോസ്, ടി.സുകുമാരി എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ശരത് സ്വാഗതം പറഞ്ഞു.