മാവേലിക്കര : എസ്.എന്‍.ഡി.പി യോഗം ഓലകെട്ടിയമ്പലം പള്ളിക്കൽ 323ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന യോഗവും ആരോഗ്യ ബോധവൽക്കരണ ക്ലാസും ശാഖാ പ്രസിഡന്റ് ഡി.ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി കെ.പി.ഷാജി അധ്യക്ഷനായി. വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശാഖാംഗമായ കാസർകോട് ജോ.ആർ.ടി.ഒ എം.ജി.മനോജിനെ ചടങ്ങിൽ ആദരിച്ചു. തുടർന്നു നടന്ന ജീവിതശൈലീ രോഗ ബോധവൽക്കരണ ക്ലാസ്സിന് ഡോ.എൻ.ശശിധരൻ നേതൃത്വം നൽകി. വി.കെ.ഗോപി, കെ.ദേവരാജൻ, കെ.സോമരാജൻ, സോണിയ ഉണ്ണികൃഷ്ണൻ, പാർവതി അജീഷ്, ശ്രീലത.കെ എന്നിവർ സംസാരിച്ചു. ശാഖ വൈസ് പ്രസിഡന്‍റ് പി.സുശീലൻ സ്വാഗതവും ടി.കെ.ശശിധരൻ നന്ദിയും പറഞ്ഞു.