ആലപ്പുഴ : പള്ളിപ്പാട് ഗ്രാമ പഞ്ചായത്തിൽ അഗതി ആശ്രയ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം ഏറ്റെടുത്തതിൽ ഗൂഡാലോചനയും അഴിമതിയും നടന്നെന്ന പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പള്ളിപ്പാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് കീച്ചേരി ശ്രീകുമാർ, മുൻ വി.ഇ.ഒ പി.രാജൻ, ആധാരം എഴുത്തുകാരനായ സുഗുണാന്ദൻ എന്നിവർക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പഞ്ചായത്തിന് 3.96 ലക്ഷം രൂപയുടെ നഷ്ടം സംഭവിപ്പിച്ചു എന്ന പ്രാഥമിക അന്യേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അഴിമതി നരോധന നിയമപ്രകാരം കേസെടുത്തതെന്ന് വിജിലൻസ് ഡിവൈ.എസ്.പി. അറിയിച്ചു