ആലപ്പുഴ:കെ.എസ്.ആർ.ടി.സി പെൻഷൻകാർ പെൻഷൻ വാങ്ങുന്ന യൂണിറ്റ് ഓഫീസുകളിൽ നേരിട്ട് ഹാജരായി ഈ മാസം 30ന് മുമ്പായി മസ്റ്ററിംഗ് നടത്തണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അറിയിച്ചു. മസ്റ്ററിംഗിന് വരുന്ന പെൻഷൻകാരെ സഹായിക്കാനും പ്രതിമാസ വരിസംഖ്യ സ്വീകരിക്കുന്നതിനും കുടിശിക അടയ്ക്കുന്നതിനും പെൻഷണേഴ്സ് ഓർഗനൈസേഷനന്റെ ആഭിമുഖ്യത്തിൽ എല്ലാ പ്രവർത്തി ദിവസവും ഉച്ചയ്ക്ക് ഒന്നു വരെ വരെ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും.