ആലപ്പുഴ: പഠനത്തിന് പ്രായം ഒരു പ്രശ്നേമേയല്ലെന്ന് അവർ തെളിയിച്ചു. ജീവിത സായാഹ്നത്തിൽ നിൽക്കുന്ന 105 പേർ ചുറുചുറുക്കോടെ പരീക്ഷ എഴുതി. കാലം തെറ്റി വന്ന പരീക്ഷയെ കൊച്ചുകുട്ടികളുടെ മികവോടെ അവർ എഴുതി തുടങ്ങിയപ്പോൾ നാലാംതരം തുല്യത പരീക്ഷ പ്രായത്തെ വെല്ലുന്നതായി. 88 പുരുഷന്മാരും 17 സ്ത്രീകളുമടക്കം 105 പേർ പരീക്ഷ എഴുതി. 85 വയസുള്ള കുമാരപുരം പത്മാലയത്തിൽ പത്മനാഭനായിരുന്നു ഏറ്റവും പ്രായം കൂടിയ പഠിതാവ്. മലയാളം, കണക്ക്, നമ്മളും നമുക്കു ചുറ്റും എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ.

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും നേതൃത്വത്തിൽ ജില്ലയിലെ 14 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷയുടെവാല്യുവേഷൻ കേന്ദ്രീകൃത രീതിയിലാണ് നടക്കുന്നത്.