അമ്പലപ്പുഴ :നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ പുറക്കാട് പുത്തൻ നടക്കു സമീപം ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു അപകടം . കാർ യാത്രക്കാരായ പുന്നപ്ര കൊല്ലം പറമ്പിൽ അമാന്റെ മകൻ അനൂപ് (32) ,ബന്ധു കാക്കാഴം മൂലയിൽ രാജുവിന്റെ മകൻ സദൃഷ (24) എന്നിവർക്കാണ് പരിക്കേറ്റത് . അപകടത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും അമ്പലപ്പുഴ പൊലീസും ചേർന്ന് അപകടത്തിൽപ്പെട്ടവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.