മാവേലിക്കര: നഗരസഭയുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് യു.ഡി.എഫ് നഗരസഭ കമ്മി​റ്റി നഗരസഭ കവാടത്തിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺ​ഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കല്ലുമല രാജൻ, നൈനാൻ.സി.കുറ്റിശേരിൽ, കുഞ്ഞുമോൾ രാജു, കുര്യൻ പള്ളത്ത്, കെ.എൽ.മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, എം.കെ.സുധീർ, തോമസ്.സി.കുറ്റിശേരിൽ, രാജൻ തെക്കേവിള, എൻ.ഗോവിന്ദൻ നമ്പൂതിരി, പ്രൊഫ.വി.കെ.സലിം, രമേശ് ഉപ്പാൻസ്, എൻ.മോഹൻദാസ് തുടങ്ങിയവർ സംസാരി​ച്ചു.