മാവേലിക്കര: തെക്കേക്കരയിൽ കോളനി നിവാസികൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണർ ഇടിഞ്ഞു. തെക്കേക്കര പഞ്ചായത്ത് മൂന്നാം വാർഡിൽ കുറത്തികാട് ചെറുകുന്നം ലക്ഷംവീട് കോളനിയിലെ പൊതുകിണറിന്റെ സംരക്ഷണ ഭിത്തികളാണ് ഇടിഞ്ഞത്. അൻപത് വർഷത്തിലേറെ പഴക്കമുള്ള കിണറിന്റെ ഉൾഭാഗത്ത് കാടുകയറിയ നിലയിലും തൊടികളിൽ ഏറെയും തകർന്ന നിലയിലുമാണ്. 32 ഓളം കുടുംബങ്ങളാണ് കിണറിനെ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.
പഞ്ചായത്തിലെ 3, 4 വാർഡുകൾക്കായി കുഴൽ കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. എന്നാൽ പമ്പ് ചെയ്തു കിട്ടുന്ന ജലം ഉപയോഗിക്കാൻ പറ്റുന്നതല്ലെന്ന് കോളനി നിവാസികൾ പറയുന്നു. പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കിണറിന്റെ ശോചനീയവസ്ഥ മാറ്റണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുകയാണ്. എന്നാൽ നടപടി ഉണ്ടായിട്ടില്ല. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പട്ടികജാതി വികസന വകുപ്പ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി പോകുന്നുണ്ട്. എന്നാൽ തുടർനടപടികൾ ഒന്നും ഉണ്ടാകുന്നില്ല.
കോളനി നിവാസികൾ