മാവേലിക്കര: മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് കൃഷി വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കിയ ഹരിതം പദ്ധതി ജൈവ പച്ചക്കറി വിളവെടുപ്പ് നഗരസഭ അദ്ധ്യക്ഷ ലീല അഭിലാഷ് ഉദ്ഘാടനം ചെയ്തു. തക്കാളി, കോളിഫ്ലവർ, പച്ചമുളക്, വഴുതന, കാബേജ്, വെണ്ടയ്ക്ക തുടങ്ങിയവയാണു സ്കൂളിന്റെ മട്ടുപ്പാവിൽ കൃഷി ചെയ്തത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എസ്.ശശികുമാർ അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ ജോൺ കുര്യൻ, പ്രിൻസിപ്പൽ സൂസൻ സാമുവൽ, പി.ടി.എ വൈസ് പ്രസിഡന്റ് ബിനു തങ്കച്ചൻ, പ്രോഗ്രാം ഓഫിസർ മേരി തോമസ്, അദ്ധ്യാപകരായ ഷൈനി തോമസ്, കെ.എൻ. മറിയാമ്മ, മിനി സൂസൻ ജോസഫ്, വർഗീസ് പോത്തൻ, വിദ്യാർത്ഥി പ്രതിനിധികളായ ഗുരുപ്രീത്, മന്ന ഡാനിയൽ, ജോബിൻ, അലീന സജി തുടങ്ങിയവർ സംസാരിച്ചു.