tre

ഹരിപ്പാട്: കലോത്സവ വേദിയിൽ അപകടമണി മുഴക്കി ഇലക്ട്രിക് ലൈനുകൾ. ഹരിപ്പാട് ബോയ്സ് ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിലെ പ്രധാന വേദിയിലാണ് ഏത് നേരവും അപകടം ഉണ്ടാകുന്ന രീതിയിൽ അലക്ഷ്യമായി ഇലക്ട്രിക് വയറുകൾ സ്ഥാപിച്ചിരിക്കുന്നത്. മഴപെയ്ത് വേദിയിൽ വെള്ളക്കെട്ടായതോടെ താഴെ കിടന്ന വയറുകൾ പ്ളാസ്റ്റിക് കസേര പുറത്തേക്ക് മാറ്റി. വെള്ളത്തിലും ചെളിയിലുമായി പുതഞ്ഞ നിലയിലാണ് ഇലക്രിക് ലൈനുകൾ. നൂറ് കണക്കിന് മത്സരാർത്ഥികളും കാലാസ്വാദകരും രാത്രി വൈകിയും ഉപയോഗിക്കുന്ന വേദിയിലാണ് വലിയ അപകടം ആകാവുന്ന ഇവയെ ലാഘവത്തോടെ കാണുന്നത്.