ഹരിപ്പാട്: റവന്യു ജില്ലാ കലോത്സവം പ്രധാന വേദിയായ ഹരിപ്പാട് ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ കേരളകൗമുദി പവലിയൻ പ്രവർത്തനം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവ്വഹിച്ചു. കേരളകൗമുദിയുടെ പ്രസിദ്ധീകരണം രമേശ് ചെന്നിത്തലയ്ക്ക് ആലപ്പുഴ സർക്കുലേഷൻ മാനേജർ സജിത്ത് സമ്മാനിച്ചു. ഹരിപ്പാട് ലേഖകൻ രാഹുൽ കൃഷ്ണൻ, പ്രൊഡക്ഷൻ ഹെഡ് നാരായണൻ, സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു. കേരളകൗമുദി പ്രസിദ്ധീകരണങ്ങൾ സ്റ്റാളിൽ ലഭിക്കും.