മാവേലിക്കര : അറനൂറ്റിമംഗലം സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘത്തിൽപെട്ട മാതാവ് കുഴഞ്ഞുവീണ് മരിച്ചു. അറുനൂറ്റിമംഗലം കുളത്തിന്റെ പടീറ്റതിൽ ഗംഗാപ്രസാദിന്റെ ഭാര്യ സ്മിത ഗംഗൻ ( 37) ആണ് മരിച്ചത്. തട്ടാരമ്പലം വി.എസ്.എം ആശുപത്രി നഴ്സ് ആയിരുന്നു. മൂത്ത മകൻ പഠിക്കുന്ന അറുന്നൂറ്റിമംഗലം വിദ്യാഭാരതി എൽ.പി.സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം മാംഗോ മെഡോസിൽ വിനോദയാത്രയ്ക്ക് പോയതാണ്. ഇളയ മകൻ അംഗൻവാടി വിദ്യാർത്ഥിയാണ്.