തുറവൂർ: മോഷണം പോയ കാണിക്കവഞ്ചിയിലെ നാണയങ്ങൾ സ്കുൾ മുറ്റത്തെ കിണറിനുള്ളിൽ കണ്ടെത്തി. ഉഴുവ പുതിയകാവ് ഗവ: യു പി സ്കൂളിലെ കിണറ്റിൽ നിന്നാണ് നാണയങ്ങൾ കിട്ടിയത്.നൂറ്റമ്പത് രൂപയോളം പട്ടണക്കാട് പൊലീസ് കണ്ടെടുത്തു.കിണറിനുള്ളിൽ കൂടുതൽ നാണയങ്ങൾ ഉള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.