ആലപ്പുഴ: നഗരത്തിൽ സ്ഥിരം പ്രശ്നക്കാരനായ പ്രതിയെ സൗത്ത് പൊലീസ് പിടികൂടി. ലജനത്ത് കമ്പിവളപ്പ് സ്വദേശി സിനാജിനെയാണ് (33) പൊലീസ് ഇന്നലെ രാത്രി പിടികൂടിയത്. സിനാജ് നാട്ടിലും പൊതുസ്ഥലങ്ങളിലും അടിപിടി നടത്തുന്നത് കാരണം പൊലീസിൽ പരാതി വ്യാപകമായിരുന്നു. പ്രദേശവാസികൾക്ക് തലവേദനയോടെയാണ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്. സിനാജ് മാനസികരോഗിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ റിമാൻഡിലാണ്.