ഹരിപ്പാട്: നങ്ങ്യാർ കൂത്തിൽ (ഹൈസ്കൂൾ വിഭാഗം)ശ്രീപാർവ്വതിയ്ക്ക് മിന്നും ഹാട്രിക്. കൊയ്പ്പള്ളി കാരാഴ്മ വി.എസ്.എസ് എച്ച്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ് ശ്രീപാർവതി. എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് നങ്ങ്യാർകൂത്തിന് ആദ്യമായി വേദിയിലെത്തുന്നത്. അന്ന് മുതൽ എല്ലാ തവണയും ജില്ലയിലും സംസ്ഥാനത്തും ഒന്നാം സ്ഥാനം ശ്രീപാർവതിക്കായിരുന്നു. സംസ്ഥാന തലത്തിൽ ഹാട്രിക് നേടാനും ഇത്തവണ അവസരം ഒരുങ്ങിയിട്ടുണ്ട്. കലാമണ്ഡലം പ്രസന്നകുമാരിയാണ് ഗുരു. കൊയ്പ്പള്ളി കാരാഴ്മ വി.എസ്.എസ് എച്ച്.എസിലെ അദ്ധ്യാപകരായ കൊയ്പ്പള്ളികാരാഴ്മ പുതുശ്ശേരിൽ വീട്ടിൽ ജയകൃഷ്ണന്റെയും ഷീലയുടെയും മകളാണ്.