ആലപ്പുഴ: സാമ്പത്തിക ബുദ്ധിമുട്ടു പറഞ്ഞ് കേരളത്തിലെ സർവീസ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നടപടി അപഹാസ്യമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മങ്ങാട്ടു രാജേന്ദ്രൻ പറഞ്ഞു. അസോസിയേഷൻ മണ്ണഞ്ചേരി മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ആർ.ഋഷികേശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മേഘനാഥൻ,അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.വി.ഗോപി,എ.എ.ജലീൽ,പി.വി.വിശ്വംഭരൻ,കെ.ജി.സാനന്ദൻ,കെ.പുഷ്കരൻ എന്നിവർ സംസാരിച്ചു. മണ്ഡലംഭാരവാഹികളായി ആർ.ഋഷികേശൻ(പ്രസിഡന്റ്),ഇ.എസ്.കാർത്തികേയൻ,ടി.കെ.ഷമ്മിഗഫൂർ(വൈസ് പ്രസിഡന്റുമാർ).പി.വി.വിശ്വംഭരൻ(സെക്രട്ടറി),കെ.പുഷ്കരൻ.എസ്.കൃഷ്ണകുമാർ(ജോയിന്റ് സെക്രട്ടറിമാർ),കെ.ബാലചന്ദ്രൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.