ആലപ്പുഴ: ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളിലെ 4 വാർഡുകളിൽ ഡിസംബർ 17ന് ഉപതിരഞ്ഞെടുപ്പ് നടക്കും.അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് 11 ഹൈസ്‌കൂൾ വാർഡ്,പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്16ചതുർഥ്യാകരി വാർഡ്,പത്തിയൂർ ഗ്രാമപഞ്ചായത്ത് 17 കരുവാറ്റുംകുഴി വാർഡ്,ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്12കുമ്പിളിശേരി വാർഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
ഇന്ന് മുതൽ 28 വരെ പത്രിക സമർപ്പിക്കാം.. 29നു സൂക്ഷ്മ പരിശോധന. ഡിസംബർ 2 വരെ പത്രിക പിൻവലിക്കാം. 18നാണ് വോട്ടെണ്ണൽ.