ആലപ്പുഴ: തലവടി, വെണ്മണി,പുറക്കാട് ഗ്രാമപഞ്ചായത്തുകളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.
പെർഫോമൻസ് ഗ്രാന്റ് വിഹിതം ലഭിച്ച ആലപ്പുഴ, കായംകുളം, ചേർത്തല മുനിസിപ്പാലിറ്റികളുടെയും മണ്ണഞ്ചേരി, അരൂർ ഗ്രാമപഞ്ചായത്തുകളുടെയും വാർഷിക പദ്ധതി ഭേദഗതിയ്കും അംഗീകാരം നൽകി.
ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.